ബഹ്‌റെയ്നിലെ ഫ്ലാറ്റില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബഹ്‌റെയ്നിലെ ഫ്ലാറ്റില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

0
1191
ജോണ്‍സണ്‍ ചെറിയാന്‍.
മനാമ: ബഹ്‌റെയ്നിലെ ഫ്ലാറ്റില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറേയും ഇവരുടെ ബന്ധുവായ റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണം. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Share This:

Comments

comments