
Home Cinema തെന്നിന്ത്യന്‍ താരസുന്ദരി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു.
ജോണ്സണ് ചെറിയാന്.
തെന്നിന്ത്യന്‍ താരസുന്ദരി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. മലേഷ്യന്‍ എയര്വെയ്സിലെ പൈലറ്റായ വികാസാണ് വരന്. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ജക്കാര്‍ത്തയില്‍ സ്ഥിരതാമസമാക്കിയ വികാസുമായുള്ള വിവാഹം ഓഗസ്റ്റ് 30ന് ഹൈദ്രാബാദില്‍ വച്ചാണ് നടക്കുക. സെപ്റ്റംമ്ബര് 2ന് കൊച്ചിയില്‍ മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധര്‍ ശ്രീയാണ് സ്വാതിയുടെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന് ശിവ രാമ കൃഷ്ണ.
സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സ്വാതി റെഡ്ഡി. റഷ്യയിലാണ് സ്വെറ്റ്ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തില്‍ എത്തിയത്.
Comments
comments