കോഴിക്കോട് സ്വദേശി ഹാജി മക്കയില്‍ അപകടത്തില്‍ മരിച്ചു.

കോഴിക്കോട് സ്വദേശി ഹാജി മക്കയില്‍ അപകടത്തില്‍ മരിച്ചു.

0
825
ജോണ്‍സണ്‍ ചെറിയാന്‍.
ജിദ്ദ: മക്കയില്‍ മലയാളി ഹാജിമാര്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍ മരിച്ചു. മലയാളി ഹാജിമാര്‍ താമസിക്കുന്ന അസീസിയ കാറ്റഗറിയില്‍പെട്ട 300-ാം നമ്ബര്‍ കെട്ടിടത്തിലെ ലിഫ്റ്റിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം കെട്ടിടത്തിലെ ലിഫ്റ്റിന്റെ ഡോര്‍ തുറന്ന് മുഹമ്മദ് ബഷീര്‍ താഴേക്കു പോകുന്നതിനിടെയായിരുന്നു അപകടം എന്നാണ് അറിയുന്ന വിവരം.
ഇതുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നേയുള്ളു. അപകടം സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴിയാണ് മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍ മക്കയില്‍ ഹജ്ജ് കര്‍മ്മത്തിനെത്തിയത്. ജെഡിടി ഇസ്‌ലാം സ്‌കൂളില്‍നിന്നും അധ്യാപകവൃത്തിയില്‍നിന്നും വിരമിച്ചതാണ്. ഭാര്യയും കൂടെ ഹജ്ജിനെത്തിയിട്ടുണ്ട്.

Share This:

Comments

comments