മഹാത്മാഗാന്ധി മെമ്മോറിയല്‍ അവാര്‍ഡ് 38 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു .

0
538
പി. പി. ചെറിയാന്‍.
സാന്‍ഡിയാഗൊ (കാലിഫോര്‍ണിയ): സാന്റിയാഗൊ ഇന്ത്യന്‍ അമേരിക്കന്‍ സൊസൈറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി മെമ്മോറിയല്‍ ലക്ച്ചര്‍ ആന്റ് അവാര്‍ഡ് ചടങ്ങില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 35 വിദ്യാര്‍ത്ഥികള്‍ക്ക് 100000 ഡോളര്‍ സ്‌ക്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി അറ്റ്കില്‍സണ്‍ ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 250ല്‍ അധികം പേര്‍ പങ്കെടുത്തു.ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റ്‌സിനും കമ്മ്യൂണി കോളോജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഉപരിപഠനത്തിനായി സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കിയത്.
മഹാത്മാ ഗാന്ധി മാനവ രാശിക്ക് നല്‍കിയിട്ടുള്ള വിലയേറിയ സംഭാവനകളുടെ സമരണ നില നിര്‍ത്തുന്നതിന് അമേരിക്കയില്‍ ദീര്‍ഘ വര്‍ഷമായി നടത്തിവരുന്ന സ്‌ക്കോളര്‍ഷിപ്പ് വിതരണ ചടങ്ങിന്റെ 35ാം വാര്‍ഷിക ചടങ്ങായിരുന്നുവിത്.ഇന്ത്യന്‍ അമേരിക്കന്‍ ഡോ എം സി (മധു മാധവന്‍) സ്ഥാപിച്ച ഇന്ത്യന്‍ അമേരിക്കന്‍ സൊസൈറ്റി ആദ്യമായി 6000 ഡോളറിന്റെ സ്‌ക്കോളര്‍ശിപ്പാണ് വിതരണം ചെയ്തിരുന്നത്.
ഇത്രയും വര്‍ഷത്തിനിടയില്‍ 700000 ഡോളര്‍ 650 വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുവാന്‍ കഴിഞ്ഞിട്ടുള്ളതായി സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.ആഗോളതലത്തില്‍ പ്രശസ്തരും, പ്രഗല്‍ഭരുമായ നിരവധിപേര്‍ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്തു. മഹാത്മാഗാന്ധി സ്‌ക്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് റാവു പരിപാടി വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Share This:

Comments

comments