നോബല്‍ പ്രൈസ് ജേതാവ് വി.എസ് നൈപോള്‍ അന്തരിച്ചു .

0
510
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: 2001-ല്‍ സാഹിത്യത്തില്‍ നോബല്‍ പ്രൈസ് ലഭിച്ച ഡോ. വി.എസ് നൈപോള്‍ ഓഗസ്റ്റ് 11-ന് ശനിയാഴ്ച അന്തരിച്ചു. ലണ്ടനിലുള്ള വസതിയില്‍ ഭാര്യയുടേയും, കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു അന്ത്യം. 85 വയസായിരുന്നു.
ട്രിനിനാഡില്‍ ജയിച്ച നയ്‌പോള്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭനായ ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു. ഇന്ത്യയെ “സ്ലേവ് സൊസൈറ്റി’യെന്നും , ആഫ്രിക്കയ്ക്ക് ഭാവിയില്ലെന്നും ആക്ഷേപിച്ച നയ്‌പോള്‍ ഇന്ത്യൻ സ്ത്രീകള്‍ നെറ്റി യില്‍ കുറി തൊടുന്നതിനേയും വിമര്‍ശിച്ചിരുന്നു. “മൈ ഹെഡ് ഈസ് എംപ്റ്റി’ എന്നായിരുന്നു ഇതിനു നൈപോള്‍ നൽകിയ വിശേഷണം .ട്രിനിനാഡില്‍ ജനിക്കാൻ ഇടയായത് വളരെ തെറ്റായി തോന്നുന്നു എന്നാണ് 1983-ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ ഇദ്ദേഹം അഭിപ്രായപ്പെട്ടത്.
1950-ല്‍ ഉപരിപഠനാര്‍ത്ഥമായിരുന്നു നൈപോള്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി കോളജ് (ഓക്‌സ്‌ഫോര്‍ഡ്) എത്തിയത്. 1961-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്‌തകം “A House For Me Biswas’ എന്നതായിരുന്നു. ഡോക്ടറുടെ മാസ്റ്റര്‍പീസ്. സരസനും ക്രിയാത്മക വിമര്ശക നുമായിരുന്നു അന്തരിച്ച നെയ്‌പോള്‍. 2

Share This:

Comments

comments