മട്ടന്നൂരില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.

മട്ടന്നൂരില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.

0
310
ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: മട്ടന്നൂരില്‍ വെളിയമ്ബ്ര പെരിയത്തില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. രാവിലെ പെരിയം കമ്ബിവേലിയിലെ ചെങ്കല്‍ ക്വാറിക്കു സമീപത്ത് നിന്നുമാണ് ബോംബുകള്‍ കണ്ടെത്തിയത്.
ഇത് സംബന്ധിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇവ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നു തന്നെ മാസങ്ങള്‍ക്കു മുമ്ബ് വാളുകള്‍ പിടികൂടിയിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This:

Comments

comments