മോഹന്‍ലാലിനെതിരെ വിരല്‍ ചൂണ്ടിയ നടന്‍ അലന്‍സിയറിനോട് താരസംഘടന അമ്മ വിശദീകരണം തേടി.

മോഹന്‍ലാലിനെതിരെ വിരല്‍ ചൂണ്ടിയ നടന്‍ അലന്‍സിയറിനോട് താരസംഘടന അമ്മ വിശദീകരണം തേടി.

0
1108
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിനെതിരെ വിരല്‍ ചൂണ്ടിയ നടന്‍ അലന്‍സിയറിനോട് താരസംഘടന അമ്മ വിശദീകരണം തേടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയര്‍ക്ക് കത്തയച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് അലന്‍സിയര്‍ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്.
സംഭവത്തില്‍ ആഞ്ഞടിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് വന്നിരുന്നു. വിരല്‍ ആയിരുന്നു അലന്‍സിയാറുടെ സിംബോളിക് തോക്ക്. വിരല്‍ പ്രയോഗങ്ങള്‍ പലതാണെന്നും അഭിനയം പഠിച്ചവര്‍ക്ക് അത് മനസ്സിലാക്കാമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Share This:

Comments

comments