മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന ഇ.​പി.​ജ​യ​രാ​ജ​ന് വ്യ​വ​സാ​യ വ​കു​പ്പ് ന​ല്‍​കാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ധാ​ര​ണ​യാ​യി.

0
443
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്ന ഇ.പി.ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ഇ പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോയത് . സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി.ജയരാജന്‍ ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ വ്യവസായ വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന എ.സി. മൊയ്‌തീന് തദ്ദേശ സ്വയം ഭരണം നല്‍കും. കെ.ടി. ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ ക്ഷേമവകുപ്പും നല്‍കാനും സെക്രട്ടേറിയേറ്റില്‍ ധാരണയായി. ജയരാജനെ മന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം വൈകുന്നേരം മൂന്നിനു ചേരുന്ന സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. കാര്യമായ ചര്‍ച്ചയൊന്നും കൂടാതെ തന്നെ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കാനാണു സാധ്യത.

Share This:

Comments

comments