ഷാര്‍ജ സ്വദേശിയായ നവവധു വാഹനാപകടത്തില്‍ മരിച്ചു.

ഷാര്‍ജ സ്വദേശിയായ നവവധു വാഹനാപകടത്തില്‍ മരിച്ചു.

0
619
ജോണ്‍സണ്‍ ചെറിയാന്‍.
ഷാര്‍ജ : നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാര്‍ജ സ്വദേശിയായ ഹുയം (25) ആണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലഫിനൊപ്പം ബന്ധുവീട് സന്ദര്‍ശിച്ച്‌ മടങ്ങുമ്പോഴായിരുന്നു അപകടം.
ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രിയില്‍ ചികില്‍സയിലാണ്.ഏഴാം തീയതിയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ഹുയം സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Share This:

Comments

comments