പരപ്പനങ്ങാടി സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി ഗ്രഹനാഥന്‍ മരിച്ചു.

0
578
ജോണ്‍സണ്‍ ചെറിയാന്‍.
പരപ്പനങ്ങാടി : യാത്രക്കായി സ്റ്റേഷനിലേക്ക് വന്ന ദമ്ബതികളില്‍ ഭര്‍ത്താവ് തീവണ്ടി തട്ടി മരിച്ചു. ഭാര്യ അത്ഭുതകരമായി രക്ഷപെട്ടു. പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കല്‍ മുഹമ്മദ് കോയയാണ് (60) അപകടത്തില്‍ പെട്ടത്.
ഭാര്യ ഖദീജയുമായി കോഴിക്കോട് ആശുപത്രിയിലേക്ക് പോവാന്‍ മദ്രാസ് മെയിലില്‍ കയറാന്‍ ട്രാക്ക്‌ മുറിച്ചു കടക്കുന്നതിനിടെ രണ്ടാമത്തെ പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിന്‍ തട്ടുകയായിരുന്നു. ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഭാര്യ പെട്ടെന്ന് ചാടിയതിനാല്‍ രക്ഷപ്പെട്ടു. ശ്രദ്ധിക്കാതിരുന്നനാല്‍ മുഹമ്മദ് കോയ അപകടത്തില്‍ പെടുകയായിരുന്നു. മക്കള്‍: നൗഫല്‍, മുംതാസ്, ഇഖ്‌ബാല്‍, സുലൈഖ, ശരീഫ്മരുമക്കള്‍: സമീര്‍ ,മുജീബ്

Share This:

Comments

comments