രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ .

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ .

0
474
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പ്രധാനമന്ത്രിയെ വധിച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കേസന്വേഷിക്കുന്ന സിബിഐയും പ്രതികളെ മോചിപ്പിക്കുന്നതിനെ എതിര്‍ത്തു.
കേസില്‍ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ആരായുകയായിരുന്നു സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്‍റെ അപ്പീലിനെ തുടര്‍ന്ന് സുപ്രീം കോടതി നടപടി മരവിപ്പിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ പ്രതികളെ മോചിപ്പിക്കാനാവില്ലെന്ന് 2015 സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
2014 ഫെബ്രുവരി 18നു കേസില്‍ വധശിക്ഷ ലഭിച്ചിരുന്ന നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ അടക്കം മറ്റു മൂന്നു പേരുടെ ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസമെടുത്തു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ഇതിനു പിന്നാലെ കേസില്‍ പ്രതികളായ ഏഴു പേരെയും മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കം നടത്തുകയായിരുന്നു.

Share This:

Comments

comments