
Home Literature ഒന്നിനും സമയമില്ലാ ലോകത്ത് ഭക്ഷണം ആരെങ്കിലും തിന്നു കൂടി തന്നിരുന്നെങ്കിൽ.(അനുഭവ കഥ)
മിലാല്‍ കൊല്ലം.
ഞാൻ നേഴ്സറി സ്കൂളിൽ പഠിക്കുമ്പോൾ വൈകുന്നേരം അമ്മ വന്നാണു കൂട്ടിക്കൊണ്ട് പോകുന്നത്.
വരുന്ന വഴി മയ്യനാട് മീൻ ചന്തയിൽ കയറും. പന്ത്രണ്ട് മുറി ചന്ത എന്നാണു പറയുന്നത്. പക്ഷേ ഞാൻ ഈ പന്ത്രണ്ട് മുറി കണ്ടിട്ടില്ല കേട്ടോ. എനിയ്ക്ക് ഒന്ന് അറിയാം മൂന്ന് മൂല ഉണ്ടെന്ന് .ഒരു മൂലയിൽ ഗോപി അണ്ണന്റെ തയ്യൽക്കട. മറ്റൊരു മൂലയിൽ രാമേന്ദ്രേണ്ണന്റെ ഉപ്പു തൊട്ട് കർപ്പൂരം വരെ കിട്ടുന്ന കട. മൂന്നാമത്തേ മൂലയിൽ കൊറുക്കേമ്മാച്ചന്റെ ചായക്കട. എന്തുമാകട്ടേ. ഈ പന്ത്രണ്ട് മുറി എന്ന് പേരുവരാൻ എന്തെങ്കിലും ഐതിഹ്യം ഉണ്ടായിരിയ്ക്കും. പക്ഷേ ഞങ്ങൾക്ക് വേടിയ്ക്കാൻ പറ്റിയ മീൻ വല്ലതും ഉണ്ടോ എന്ന് നോക്കാന കയറുന്നത്. ലാഭത്തിനു കിട്ടിയാൽ വാങ്ങും.
വാങ്ങി വീട്ടിൽ കൊണ്ട് ചെന്ന് കഴിഞ്ഞാൽ ഈ വാങ്ങിയ മീൻ ചട്ടിയിൽ ഇട്ട് വെള്ളം ഒഴിച്ച് വയ്ക്കും. കുറച്ച് കഴിഞ്ഞ് ആ മീനിനെ അമ്മ കണ്ടിയ്ക്കും. (വെട്ടും എന്ന് എഴുതാഞ്ഞത് ഞങ്ങളൊക്കേ വാങ്ങുന്നത് ചെറിയ മീന അതിനെ കണ്ടിയ്ക്കുന്നു എന്നേ പറയു)
മീൻ കണ്ടിയ്ക്കുന്ന സമയം അമ്മയുടെ അടുത്ത് ചെന്ന് ഞാനിരിയ്ക്കും. എന്റെ അടുത്തായി കെണ്ടൻ പൂച്ചയും ചക്കി പൂച്ചയും വന്ന് അമ്മയേ നോക്കിയിരിയ്ക്കും. അപ്പോൾ തന്നെ ഞാൻ തീരുമാനിയ്ക്കും. കറി വച്ച് കഴിയുമ്പോൾ ഏത് കഷണം എനിയ്ക്ക് വേണമെന്ന്.
എന്റെ വീട്ടിൽ മീനിന്റെ വലിയ കഷ്ണം വേണമെന്ന് പറഞ്ഞ് ഒരിയ്ക്കലും ഞാനും എന്റെ പെങ്ങളും തമ്മിൽ വഴക്ക് ഉണ്ടാക്കിയിട്ടില്ല. എന്ന് മാത്രമല്ല അമ്മ ഒരിയ്ക്കലും വലിയ കഷണം എനിയ്ക്ക് തന്നിട്ട് ചെറിയ കഷണം പെങ്ങൾക്കും കൊടുത്തിട്ടില്ല.
കാരണം വേറേ ഒന്നുമല്ല പെങ്ങൾ വലിയ മീനുകൾ ഒന്നും കഴിയ്ക്കില്ലായിരുന്നു. അവൾ നെത്തോലി പോലുള്ള ചെറിയ മീനേ കഴിയ്ക്കുമായിരുന്നുള്ളു.
അമ്മ അമ്മാമ പെങ്ങൾ ഇവരാരും ഇറച്ചി കഴിയ്ക്കില്ലായിരുന്നു. അതുകൊണ്ട് വീട്ടിൽ ഇറച്ചി വയ്ക്കുകയുമില്ലായിരുന്നു. പിന്നെ ഞാൻ ഇറച്ചി കഴിയ്ക്കണമെങ്കിൽ തെക്കതിൽ മാമന്റെ വീട്ടിൽ ഇറച്ചി വയ്ക്കണം. ചിലപ്പോൾ എന്നെ അവിടെ വിളിച്ച് കൊണ്ട് പോയി തരും. ചിലപ്പോൾ ഒരു പ്ലേറ്റിൽ വീട്ടിൽ കൊണ്ട് തരും. അങ്ങനെ വീട്ടിൽ കൊണ്ട് തന്നാൽ അമ്മ പറയും വേറേ പാത്രത്തിൽ ഒന്നും തൊടരുതെന്ന്.
അങ്ങനെ കാലങ്ങൾ പലതും കഴിഞ്ഞു. മനുഷ്യൻ അവന്റെ ബുദ്ധി ശക്തി ഉപയോഗിച്ച് പണം കൊയ്യാൻ തുടങ്ങി. എങ്ങനെയും പണമുണ്ടാക്കണം എന്ന മനസായി. അതിൽ പിന്നെ ആയിസ് കുറഞ്ഞ് കുറഞ്ഞ് വളരെ ചെറുപ്പത്തിലെ മരണത്തിലെയ്ക്ക് വഴുതി വീഴുന്നു.
എന്നാൽ വളരെ കുറച്ച് ആയിസുള്ള പക്ഷി മൃഗാതികൾ അവരുടെ ആയിസ് നിലനിർത്താൻ വേണ്ടി പല ഭക്ഷണങ്ങളിൽ നിന്നും പിന്നോട്ട് മാറി.
ഇന്ന് മീൻ വെട്ടുന്നിടത്ത് നിന്ന് കാക്ക പൂച്ച ഇത്യാതികൾ പിൻ വലിഞ്ഞു. മീൻ വെട്ടുന്നു എന്നറിഞ്ഞാൽ പൂച്ചകൾ വഴിമാറി നടക്കാൻ തുടങ്ങി. മീൻ ചന്തകൾ തോറും കിടന്ന പട്ടികൾ വീട് വീടാന്തരം കയറി ഇറങ്ങി കോഴിയേയും മനുഷ്യനെയും തിന്നാൻ തുടങ്ങി.
മീൻ വെട്ടുന്ന അല്ലെങ്കിൽ മീൻ കണ്ടിയ്ക്കുന്ന അമ്മമാർ അല്ലെങ്കിൽ അഛന്മാർ ഇല്ലാതായി. കുട്ടികൾക്ക് മീൻ വെട്ടുന്നിടത്ത് വന്നിരുന്നു ഉച്ചൂച്ചി എന്ന് പറഞ്ഞ് അമ്മയോട് സംശയങ്ങൾ തീർക്കുന്നത് ഇല്ലാണ്ടായി.
ഇപ്പോൾ മീൻ ചന്തയിൽ തന്നെ മീൻ വാങ്ങി അങ്ങോട്ട് കൊടുത്താൽ വെട്ടിത്തരുന്ന പതിവായി. ഒന്ന് മാത്രം ശ്രദ്ധിച്ചാൽ മതി ടോക്കൻ നമ്പർ കൗണ്ടർ നമ്പർ. കുട്ടികൾക്ക് പോയിട്ട് വലിയവർക്ക് പോലും കാണാൻ കഴിയില്ല എങ്ങനെ വെട്ടുന്നു എന്ന്. അവർ മീൻ വെട്ടുന്നു കവറിൽ ആക്കി തരുന്നു. നമ്മൾ പൈസയും കൊടുത്തു സ്ഥലം വിടുന്നു.
ഒന്നിനും സമയമില്ലാത്ത ലോകത്ത് ഭക്ഷണം ആരെങ്കിലും തിന്നു കൂടി തന്നിരുന്നെങ്കിൽ.
Comments
comments