തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.

0
447
ജോണ്‍സണ്‍ ചെറിയാന്‍.
നാമക്കല്‍ : തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, ബസ് ഡ്രൈവര്‍ സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.
നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് സംഭവം. പള്ളക്കപാളയത്തേക്ക് പോയ്‌ക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.മരിച്ച സിദ്ധാര്‍ഥ് ആയിരുന്നു ബസിന്റെ ഡ്രൈവര്‍. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കുമാരപാളയം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This:

Comments

comments