മൂവാറ്റുപുഴ മണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.

0
733
ജോണ്‍സണ്‍ ചെറിയാന്‍.
പെരുമ്ബാവൂര്‍ : മൂവാറ്റുപുഴ മണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കീഴില്ലം സെന്റ് തോമസ് എച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥികളായ അലന്‍ തോമസ് (17), ഗോപീകൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്.  അതേസമയം കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇന്നുമാത്രം 20 പേര്‍ മരിച്ചതായായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട്, എന്നിവിടങ്ങളിലായാണ് മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്നലെ രാത്രി തുടങ്ങിയ അതിതീവ്രമായ മഴയാണ് ദുരന്തത്തിന് കാരണമായത്.

Share This:

Comments

comments