നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

0
855
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ ആരംഭിച്ചതിന്റെ ഭാഗമായാണ് അധികൃതര്‍ പ്രവര്‍ത്തങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. 1992ണ് ശേഷം ആദ്യമായാണ് ഇടുക്കിയില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം വര്‍ദ്ധിക്കുന്നത് വിമാനത്താവളത്തിനും വിമാനത്താവളത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട് ഈ സാഹചര്യത്തിലാണ് വിമാനത്താവള അധികൃതര്‍ ജാഗ്രത പാലിച്ച്‌ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത്. ലാന്‍ഡിംഗ് പുനരാരംഭിച്ചതായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു. നിലവില്‍ വിമാനത്താവളത്തില്‍ അപകട ഭീഷണി ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Share This:

Comments

comments