കൊ​ച്ചി നഗരത്തിലെ ഓ​ട​യി​ല്‍ നിന്ന് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി.

0
800
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കൊച്ചി നഗരത്തിലെ ഓടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിരുന്നു. മരിച്ച സ്ത്രീ വര്‍ഷങ്ങളായി സ്ഥലത്തു അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവെന്നാണ് വിവരം.
മരിച്ച സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍നിന്നും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍വഴുതി വീണതാണെന്ന മൊഴിയാണു ലഭിച്ചതെന്നു പോലീസ് പറഞ്ഞു. സെന്‍ട്രല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

Share This:

Comments

comments