പാക്കിസ്ഥാനി നടിയും ഗായികയുമായ രേഷ്മ കൊല്ലപ്പെട്ടു.

0
850
ജോണ്‍സണ്‍ ചെറിയാന്‍.
ഇസ്ലാമാബാദ്: പാക്കിസ്ഥാനി നടിയും ഗായികയുമായ രേഷ്മ കൊല്ലപ്പെട്ടു. ഭര്‍ത്താവിന്റെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ നാലാം ഭാര്യയായിരുന്നു രേഷ്മ. ഇയാളുമായി പിരിഞ്ഞ് നാളുകളായി രേഷ്മ ഹാക്കിമാബാദിലെ സഹോദരന്റെ വീട്ടിലായിരുന്നു. ബുധനാഴ്‌ച്ച രാവിലെ ഈ വീട്ടില്‍ രേഷ്മയുടെ ഭര്‍ത്താവ് എത്തിയിരുന്നു. ഇവിടെ വച്ച്‌ രേഷ്മയെ വെടി വച്ച ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ ,’സോബല്‍ ഗോലുന’ എന്ന പ്രശസ്ത പാക്കിസ്ഥാനി നാടകത്തിലും അഭിനയിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാക്കിസ്ഥാനില്‍ ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം പ്രശസ്തരായ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പതിനഞ്ചാമത്തെ അക്രമസംഭവമാണ് ഇതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share This:

Comments

comments