പണിമുടക്ക്:എം.ജി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

0
1135
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: നാളെ ദേശീയ മോട്ടോര്‍ വാഹന പണിമുടക്കായതിനാല്‍ എം.ജി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് ഒഴിച്ചുള്ള ട്രേഡ് യൂണിയനുകളും തൊഴിലുടമാ സംഘടനകളും നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി 12 ന് തുടങ്ങും.
ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ബസ്, കെ.എസ്.ആര്‍.ടി.സി, ചരക്കുകടത്ത്‌വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വിപണനകേന്ദ്രങ്ങള്‍, യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെയും പാക്കേജ് ടൂര്‍ വാഹനങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കി.
വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്ബള പരിഷ്കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കെ.എസ്.ആര്‍.ടി.സി സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കും ഇന്ന് രാത്രി 12ന് ആരംഭിക്കും.

Share This:

Comments

comments