Home News Kerala കൊയിലാണ്ടിക്കു സമീപം മൂടാടി വെള്ളറക്കാട്ട് ട്രെയിന്‍ തട്ടി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കൊയിലാണ്ടിക്കു സമീപം മൂടാടി വെള്ളറക്കാട്ട് ട്രെയിന്‍ തട്ടി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കുറുവങ്ങാട് ഐടിഐയില്‍ പഠിക്കുന്ന നടുവണ്ണൂര്‍ കാവില്‍ സ്വദേശി ഒറ്റപുരക്കല്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിദ (20), കൊയിലാണ്ടി മൂടാടി സ്വദേശി വില്ല ഹില്‍ ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട് (20) എന്നിവരെയാണു ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.
ഫഹ്മിദയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ ബുധനാഴ്ച രാത്രി പേരാമ്ബ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Comments
comments