സാഗറിലുള്ള കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്ക് മാര്‍ക്കിട്ടത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍.

0
1046
ജോണ്‍സണ്‍ ചെറിയാന്‍.
സാഗര്‍: മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്ക് മാര്‍ക്കിട്ടത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാലയുടെ കീഴില്‍ സാഗറിലുള്ള കോളേജിലാണ് സംഭവം. ബിഎ ഹിന്ദി അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ക്കാണ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിട്ടത്.
രണ്ട് വിദ്യാര്‍ത്ഥികള്‍ പേപ്പറുകള്‍ നോക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും ബര്‍ക്കത്തുള്ള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡിസി ഗുപ്‌ത അറിയിച്ചു.

Share This:

Comments

comments