വിജയവാഡയില്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ട് സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു.

0
891
ജോണ്‍സണ്‍ ചെറിയാന്‍.
വിജയവാഡ: ചാര്‍ജില്‍ ഇട്ടുകൊണ്ട് ഫോണില്‍ സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. വിജയവാഡയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചങ്കു മസ്താന്‍ റെഡ്ഢി (31) ആണ് മരിച്ചത്. ശാരീരിക വൈകല്യമുള്ള ഇയാള്‍ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാളുടെ മാതാപിതാക്കള്‍ മരിച്ചത്. വീടിനുള്ളില്‍ നിന്ന് കരിഞ്ഞ ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട് തുറന്നു നോക്കിയപ്പോഴാണ് ഇയാളെ തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പോലീസ് സഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് സമീപത്ത് നിന്ന് പൊട്ടിത്തെറിച്ച നിലയില്‍ ഒരു സാംസങ് ഫോണ്‍ പോലീസിന് ലഭിച്ചു. ഇത് സ്മാര്‍ട്ട്ഫോണ്‍ അല്ലെന്ന് പോലീസ് പറഞ്ഞു. ചാര്‍ജില്‍ ഇട്ടുകൊണ്ട് ഫോണില്‍ സംസാരിച്ചതിലൂടെ ഷോക്കേറ്റാകാം യുവാവ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Share This:

Comments

comments