കെന്റോഗി മലയാളി കുമ്യൂണിറ്റിയുടെ സഹകരണത്തില്‍ മലയാളം സിനിമ “സിസ്റ്റര്‍ റാണി മരിയ”.

0
1285
ജോയിച്ചന്‍ പുതുക്കുളം.
ചൂഷിതരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും പക്ഷത്തുനിന്നതിനാല്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്നവരാണ് ക്രിസ്തുവും, ഗാന്ധിജിയും, ചെഗുവേരയും. ലോകചരിത്രത്തില്‍ മറ്റുള്ളവര്‍ക്കായി ജീവന്‍ സമര്‍പ്പിച്ചവരയി ഏറെപ്പേരുണ്ട്. ആ നിരയില്‍ ഉള്‍പ്പെടുത്തേണ്ട നാമമാണ് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടേതും. ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തിലെ ആദിവാസി സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിച്ച് കൊല്ലപ്പെട്ട ഒരു കാത്തലിക് കന്യാസ്ത്രീയുടെ ഹൃദയസ്പര്‍ശിയായ കഥ പറയുകയാണ് “സിസ്റ്റര്‍ റാണി മരിയ” എന്ന സിനിമയിലൂടെ.
സ്വപ്നം കാണുന്ന മനുഷ്യനാണ് എന്നും ലോകത്തെ മാറ്റിനിര്‍ത്തിട്ടുള്ളത്. റാണിമാരിയയ്ക്ക് മഹത്തായ ഒരു സ്വപ്നമുണ്ടായിരുന്നു. ഏറ്റവും ചൂഷിതരായ ആദിവാസികള്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു അത്. ജനിച്ചമണ്ണില്‍ ഭൂപ്രഭുക്കളുടെ അടിമകളായി കഴിയേണ്ടിവന്നവരാണ് ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലേയും ആദിവാസി വിഭാഗങ്ങള്‍.
മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സില്‍ ഉത്തര്‍പ്രദേശിലെത്തിയ സിസ്റ്റര്‍ റാണി മരിയ മതത്തിന്റെയും, സഭയുടെയും ചട്ടക്കൂടുകള്‍ക്കപ്പുറത്തുനിന്നാണ് നിസ്വാരായ മനുഷ്യരുടെ ദുരിതങ്ങളില്‍ തുണയായത്. പ്രതികൂല കാലാവസ്ഥായും ഭൂഉടമകള്‍ ഉയര്‍ത്തിയ വെല്ലുവിളികളും അതിജീവിച്ച സിസ്റ്റര്‍ ആ ദേശങ്ങളുടെ ചരിത്രം തന്നെ മാറ്റിമറിച്ചു.
ജന്മികളുടെ അടിമകളായ കര്‍ഷകരെ സ്വാതന്ത്രരാക്കി. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചു. കുട്ടികള്‍ക്ക് ആഹാരവും വിദ്യാഭ്യാസവും നല്‍കി. അങ്ങനെ സിസ്റ്റര്‍ റാണി മരിയയുടെ ഒരു സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ് സംഭവിച്ചു. തന്റെ ജീവിതം മുഴുവന്‍ പീഡിതര്‍ക്ക് ഹോമിച്ച സിസ്റ്റര്‍ ഒടുവില്‍ 1995 ഫെബ്രുവരി 24 നു മധ്യപ്രദേശിലെ മലനിരകള്‍ക്കിടയില്‍ ഭൂപ്രഭുക്കന്മാരുടെ വാടകക്കൊലയാളിയാല്‍ അമ്പതിനാല് മുറിവേറ്റു രക്തസാക്ഷിയായി.
ത്യാഗനിര്‍ഭരമായ ആ ജീവിതമാണ് “സിസ്റ്റര്‍ റാണി മരിയ” എന്ന സിനിമയുടെ പ്രമേയം. സിസ്റ്ററെ വധിച്ച കൊലയാളി സമീന്ദാറിനു പിന്നീടുണ്ടായ തീവ്രമായ സംഘര്‍ഷങ്ങളും മനസാന്തരവും ചിത്രത്തില്‍ ആവിഷ്കരിക്കപ്പെടുന്നു.
ഹിന്ദിയിലും മലയാളത്തിലും കഥപറയുന്ന “സിസ്റ്റര്‍ റാണി മരിയ” ഭാഷക്ക് അതീതമായ ഒരു ഇന്ത്യന്‍ സിനിമയായിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത് മലയാളി പ്രേഷകര്‍ക്കുമാത്രമല്ല ലോകത്തെമ്പാടുമുള്ള ചലച്ചിത്രപ്രേമികളും ഏതൊരു താല്പര്യം ഉളവാക്കുന്ന ഒരു സിനിമയായിരിക്കും.
ഡോക്യുമെന്‍ററി ഫിലിം നിര്‍മ്മാതാവ്, ഛായാഗ്രാഹകന്‍, എന്നി നിലയിലൊക്കെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഷൈസണ്‍ പി ഔസേപ്പ് ആണ് “സിസ്റ്റര്‍ റാണി മരിയ” എന്ന സിനിമയുടെ സവിധായകന്‍. സ്ത്രീശാക്തീകരണവും സാക്ഷരതയും പ്രോത്സാഹിപ്പിച്ചും ബാലപീഡനങ്ങള്‍ക്കെതിരായും അദ്ദേഹം നടത്തുന്ന പൊതുസേവന പ്രചരണങ്ങള്‍ ദേശീയഅന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് United Nations, US Embassy, International labour Organisations തുടങ്ങിയ എഴില്‍പരം അന്തര്‍ദേശീയ സംഘടനകള്‍ അദ്ദേഹത്തെ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
ഷൈസന്റെ ഈപുതിയ സംരഭത്തിന് കെന്റോഗി മലയാളി കുമ്യൂണിറ്റി അവരുടെ പിന്തുണ അറിയിക്കുകയും, ഫാദര്‍ നിബി കണ്ണായി, സുദീപ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ഉണ്ടായി.

Share This:

Comments

comments