
Home America ചിക്കാഗോ എസ്.എം.സി.സി ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സിനു സ്‌കോളര്‍ഷിപ്പ് നല്‍കി.
ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ: സീറോ മലബാര്‍ ദുക്‌റാന തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷവേളയില്‍ ചിക്കാഗോ എസ്.എം.സി.സി ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയുണ്ടായി.
സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ മേലധ്യക്ഷന്മാരായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഫാ. നിക്കോളാസ്, റവ.ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്.
സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍മാരായി യഥാക്രമം ആന്‍ഡ്രൂസ് പി. തോമസ് സി.പി.എ, ഇംമ്പീരിയല്‍ ട്രാവല്‍സ്, ഔസേഫ് തോമസ് സി.പി.എ എന്നിവരായിരുന്നു.
സ്‌കോളര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍മാരായി ജോണ്‍സണ്‍ കണ്ണൂക്കാടനും, ഷാജി കൈലാത്തും പ്രവര്‍ത്തിച്ചു. ചിക്കാഗോ എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയികളെ കണ്ടെത്തിയത്.
ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് സുരേഷ് എഡ്വിന്‍, അലന്‍ കുഞ്ചെറിയ, ഗുഡ്‌വിന്‍ ഫ്രാന്‍സീസ് എന്നിവരും പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് സാന്ദ്രാ റോയി, ഷെറിന്‍ വള്ളിക്കളം എന്നിവരും അര്‍ഹരായി. മേഴ്‌സി കുര്യാക്കോസ് സ്‌കോളര്‍ഷിപ്പ് വിജയികളെ സദസിന് പരിചയപ്പെടുത്തി. ചിക്കാഗോ എസ്.എം.സി.സി മെമ്പേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നടത്തപ്പെട്ടത്.
മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.
Comments
comments