‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് റിലീസ് ചെയ്യും .

0
1841
ഗോവിന്ദന്‍ നമ്പുതിരി.
ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ കേരളത്തിലെ അറുപതോളം മുൻനിര തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും വർക്കല, പുനലൂർ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് സിനിമ പൂർത്തിയായത് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് ചിത്രം നിർമ്മിക്കുന്നത് ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത് പ്രതിഭകളോട് ഒപ്പം സിനിമ രംഗത്തെ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .
കൊച്ചി (01:08:2018): സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന് സംസ്ഥാനത്തെ അറുപതോളം പ്രമുഖ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന് ഖ്യാതിയുള്ള സിനിമ വർക്കല, പുനലൂർ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായത്. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്.
അഞ്ചു വർഷം കൊണ്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’.
ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ ശ്യാം കുറുപ്പ്, ലക്ഷ്മി അതുൽ, മുകേഷ് എം നായർ, വിപിൻ മംഗലശ്ശേരി, സൗമ്യ, ഹൃദ്യ, സിൻസീർ മുഹമ്മദ്, സമർത്ഥ്‌ അംബുജാക്ഷൻ എന്നിവരോടൊപ്പം സുനിൽ സുഖദ, പാഷാണം ഷാജി (സാജു നവോദയ), സീമ ജി നായർ, ശിവാജി ഗുരുവായൂർ, ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴയാറ്റൂർ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് .
ബിജു മജീദാണ് സംവിധാനം ചെയ്യുന്നത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കെ. ഷിബു രാജ് എഴുതിയിരിക്കുന്നു. ക്യാമറ – പി. സി. ലാൽ. സംഗീത സംവിധാനം-ബിജു റാം, എഡിറ്റിംഗ് – ജോൺസൻ ഇരിങ്ങോൾ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ അങ്കമാലി, സ്റ്റിൽസ് – സജി അലീന, പിആർഓ – എ. എസ്. ദിനേശ്.

Share This:

Comments

comments