സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.

0
689
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്‌വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.

Share This:

Comments

comments