Home Education വീട്ടുതടങ്കലിലായിരുന്ന കുട്ടികളെ സ്കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതിയുടെ ഉത്തരവ്.
ജോണ്സണ് ചെറിയാന്.
കൊച്ചി: പത്ത് വര്‍ഷമായി വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ സ്കൂളിലേക്ക്. രക്ഷിതാക്കളാണ് കുട്ടികളെ വീട്ടു തടങ്കലിലാക്കിയത് . മൂന്ന് കുട്ടികളെയും സ്കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതിയാണ് ഉത്തരവിട്ടത് . കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. കുട്ടികള്‍ക്കും അമ്മയ്ക്കും കൗണ്‍സിലിങ് നല്‍കുമെന്നും അമ്മയും കുട്ടികളും ചൈല്‍ഡ് ഹോമില്‍ തുടരുമെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്ബതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.
Comments
comments