വണ്ടി ചെക്ക് നല്‍കി പറ്റിച്ച കേസില്‍ തമിഴ് സീരിയല്‍ താരം അറസ്റ്റില്‍.

0
903
ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ : വണ്ടി ചെക്ക് നല്‍കി വഞ്ചിച്ച കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍. അനിഷ എന്നറിയപ്പെടുന്ന പൂര്‍ണിമയാണ് അറസ്റ്റിലായത്. ചെന്നൈ കെ കെ ന?ഗര്‍ സ്വദേശി പ്രശാന്ത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നടിയുടെ ഭര്‍തൃ സഹോദരനും പിടിയിലായിട്ടുണ്ട്. അതേസമയം ഭര്‍ത്താവ് ശക്തിവേല്‍ ഒളിവിലാണ്.
ഭര്‍ത്താവ് ശക്തിമുരുകനൊപ്പം നടി ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌കൈ എക്യൂപ്‌മെന്റ് എന്ന സ്ഥാപനം നടത്തിയിരുന്നു. കെകെ നഗറിലുള്ള പ്രശാന്ത് കുമാറിന്റെ കമ്ബനിയില്‍നിന്നും 37 ലക്ഷം രൂപയുടെ 101 എസികള്‍ ഇവര്‍ വാങ്ങി. പണം നല്‍കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. പറഞ്ഞിരുന്ന അവധികള്‍ കഴിഞ്ഞതോടെ പ്രശാന്ത് പരാതിയുമായി രംഗത്തുവരികയായിരുന്നു.
ഇതേത്തുടര്‍ന്ന് നല്‍കാനുള്ള പണത്തിന് പകരം നടിയും ഭര്‍ത്താവും പ്രശാന്തിന് ചെക്ക് നല്‍കി. അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങുകയായിരുന്നു. തട്ടിപ്പില്‍ ശക്തിമുരുകന്റെ സഹോദരനും പങ്കാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.

Share This:

Comments

comments