കാര്‍ഡിയോളജിസ്റ്റും, പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലൂ. ബുഷിന്റെ ഡോക്ടറുമായിരുന്ന മാര്‍ക്ക് ഹസ്‌ക്കനെച്റ്റ് വെടിയേറ്റ് മരിച്ചു.

0
1154
Former President George Bush, center, waves as he leaves with cardiologist Mark Hausknecht, left, and Bush's family doctor Ben Orman, right, after a news conference at Methodist Hospital Friday, Feb. 25, 2000 in Houston. Bush spent Thursday night in a Florida hospital and was released Friday after being treated for atrial fibrillation. He returned to Houston Friday and was admitted to Methodist Hospital for further tests. (AP Photo/David J. Phillip)
പി.പി.ചെറിയാന്‍.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ടെക്‌സസ് മെഡിക്കല്‍ സെന്ററിന് സമീപം ബൈസൈക്കിളിൽ യാത്ര ചെയ്തിരുന്ന അറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റും, മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലൂ. ബുഷിന്റെ ഡോക്ടറുമായിരുന്ന മാര്‍ക്ക് ഹസ്‌ക്കനെച്റ്റ്(65) ജൂലായ് 20 വെള്ളിയാഴ്ച രാവിലെ 8.50 വെടിയേറ്റ് മരിച്ചു. രാവിലെ ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടയിലാണ് അദ്ദേഹത്തിനു വെടിയേറ്റത്
ഡിബേക്ക്‌ലി ഹാര്‍ട്ട് ആന്റ് പാസ്‌ക്കുലര്‍ സെന്ററിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ബൈക്കില്‍ യാത്രചെയ്‌തിരുന്ന കറുത്ത ജാക്കറ്റ് ധരിച്ച ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയില്‍ പ്രായമുള്ള വൈറ്റോ , ഹിസ്പാനിക്കോ ആയ യുവാവാണ് ഡോക്ടര്‍ക്കു നേരെ രണ്ടു തവണ വെടിയുതിര്‍ത്തതെന്ന് ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വെടിവെച്ച ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. മെത്തഡിസ്റ്റ് ഹോസ്പിറ്റലും, പരിസരവും പോലീസ് അന്വേഷിച്ചുവെങ്കിലും പ്രതിയെ കൂടാനായിട്ടില്ല. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് മെമ്മോറിയല്‍ ഹെര്‍മന്‍ ഹോസ്പിറ്റലിലും ഡോക്ടര്‍ സേവനം അനുഷ്ഠിച്ചിരുന്നു.
ഡോക്ടറുടെ അകാല നിര്യാണത്തില്‍ പ്രസിഡന്റ് ബുഷ് അനുശോചനം അറിയിച്ചു. ഡോ.മാര്‍ക്ക് പ്രശസ്തനായി കാര്‍ഡിയോളജിസ്റ്റും, രോഗികളെ ചികിത്സിക്കുന്നതില്‍ അതിസമര്‍ത്ഥമായിരുന്നുവെന്ന് സന്ദര്‍ശനത്തില്‍ പറയുന്നു.
പ്രൊഫഷണല്‍ അച്ചീവ്‌മെന്റില്‍ സൂപ്പര്‍ ഡോക്ടറായി ഈയ്യിടെയാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.

Share This:

Comments

comments