വഴിയോര കച്ചവടക്കാർക്കായി കേരളത്തിൽ ആദ്യത്തെ സ്വയം സഹായ സംഘം രൂപീകരിച്ചു.

0
524
ആരിഫ്.
മലപ്പുറം : വഴിയോര കച്ചവടക്കാർക്കായി കേരളത്തിൽ ആദ്യത്തെ സ്വയം സഹായ സംഘം രൂപീകരിച്ചു. മലപ്പുറം സിജി ഹാളിൽ നടന്ന ചടങ്ങിന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ച യോഗം മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി എച്ച് ജമീല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ സ്വയം സഹായ സംഘം പ്രവർത്തനങ്ങളെകുറിച്ച് NULM മാനേജർ പി കെ സുനിൽ, രഞ്ജിനി എന്നിവർ വിശദീകരണം നടത്തി.
വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, സി.കെ അഹമ്മദ് അനിസ്,ഹബീബ് റഹ്മാൻ പൂക്കോട്ടൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്വയം സഹായ സംഘം സെക്രട്ടറി കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് സ്വഗതവും ജംഷീർ വാറങ്കോടൻ നന്ദിയും പറഞ്ഞു.

Share This:

Comments

comments