ഹരിയാനയിലെ പഞ്ച്കുലയില്‍ 22കാരിയെ 40 പേര്‍ ചേര്‍ന്ന് നാലു ദിവസം പീഡിപ്പിച്ചു.

0
657
ജോണ്‍സണ്‍ ചെറിയാന്‍.
പഞ്ച്കുല: രാജ്യത്തെ വീണ്ടും ഞെട്ടിച്ച്‌ ലൈംഗിക പീഡന വാര്‍ത്ത പുറത്ത്. ഹരിയാനയിലെ പഞ്ച്കുലയിലാണ് സംഭവം. ഇവിടെ 22 വയസുകാരിയായ യുവതിയെ 40 പേര്‍ ചേര്‍ന്ന് അതിക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ സ്ഥലത്തുള്ള ഒരു സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ യുവതിയെ ബന്ദിയാക്കിയായിരുന്നു പീഡനം. ഇവിടെ നിന്നും യുവതി സാഹസികമായി രക്ഷപെട്ടതോടെയാണ് പീഡന വാര്‍ത്ത പുറത്ത് വന്നത്.
തുടര്‍ച്ചയായി നാലു ദിവസം മന്ദിരത്തില്‍ പാര്‍പ്പിച്ചായിരുന്നു യുവതിയെ ഇവര്‍ പീഡിപ്പിച്ചത്. കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇതില്‍ നിന്നും യുവതി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നത് വ്യക്തമായി. പഞ്ച്കുലയിലെ മോര്‍ണിയയിലാണ് അതിഥി മന്ദിരം പ്രവര്‍ത്തിക്കുന്നത്.സംഭവത്തില്‍ മന്ദിരത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു.

Share This:

Comments

comments