ഇന്റര്‍നെറ്റ് ടെലിഫോണി സേവനവുമായി ബി.എസ്.എന്‍.എല്‍.

0
495
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വിംഗ്‌സ്‌എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റനെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനം ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യൂവാണ് പുതിയ സംവിധാനം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.
സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍,ഐ.ഒ.എസ്, പ്ലാറ്റ്‌ഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്ന് സാധിക്കുന്നതാണ്. കണക്ഷന്‍ എടുക്കുമ്ബോള്‍ വരിക്കാര്‍ക്ക് പത്ത് അക്ക വെര്‍ച്യൂല്‍ ടെലിഫോണ്‍ നമ്ബര്‍ ലഭിക്കും. ഈ സേവനത്തിനായുള്ള രജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍ വഴിയും ബി.എസ്.എന്‍.എല്‍ വെബ് സെറ്റായ ബി.എസ്.എന്‍.എല്‍.കോ.ഇന്‍ വഴിയും ആരംഭിച്ചു.
വരിക്കാരാകുന്നവര്‍ക്ക് 1099 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് രാജ്യത്ത് എവിടെയുമുള്ള ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. ദേശീയ അന്തര്‍ ദേശീയ റോമിംഗ് സൗകര്യത്തോടെയുള്ള ഈ സേവനം ഉപയോഗിച്ച്‌ രാജ്യത്തിനു പുറത്തായിരിക്കുന്ന വേളകളില്‍ ഇന്ത്യയിലെ ഏതു ഫോണിലേക്കും ലോക്കല്‍ കോള്‍ എന്ന പോലേ വിളിക്കാം. ഏതു സേവനദാതാവിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഇതിനായി ഉപയോഗപ്പെടുത്താം. മൊബൈല്‍ കവറേജ് കുറവുള്ള ഇടങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള കോളുകള്‍ക്കും സൗകര്യമുണ്ടാകും. ലാന്‍ഡ് ഫോണ്‍ അടക്കം രാജ്യത്തെ ഏതു ഫോണുകളിലേക്കും വിളിക്കാന്‍ സാധിക്കുമെന്നതാണ് വിംഗ്‌സിന്റെ പ്രത്യേകത. വീഡിയോ കോളിംഗിനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്.
പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കുടിയ പുതിയ അതിവേഗ ഫൈബര്‍ ടു ഹോം (എഫ്.ടി.ടി.എച്ച്‌), ഫിബ്രോ യു.എല്‍.ഡി 777, ഫിബ്രോ കോമ്ബോ യു.എല്‍.ഡി 1277 പ്രൊമോഷണല്‍ പ്ലാനുകള്‍, മൊബൈഎല്‍ പോസ്റ്റ് പെയ്ഡ് 399 പ്ലാന്‍, എല്ലാ മൊബൈല്‍ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും ആഡോണുകളിലും പരിധിയില്ലാത്ത ഡാറ്റ, മൊബൈല്‍ പ്രീപെയ്ഡ് കേരള 499 പ്ലാനില്‍ അധിക ഡാറ്റ, മൊബൈല്‍ പ്രീമിയം റിംഗ് ബാക് ടോണുകള്‍ക്ക് പരിധിയില്ലാതെ പാട്ടുകള്‍ ശതരഞ്ഞെടുക്കാനുള്ള അവസരം, പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കുടിയ പ്രൊമോഷണല്‍ ബ്രോഡ് ബാന്‍ഡ് പ്ലാനുകള്‍ എന്നിവയും പുതുതായി ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നതായും ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യൂ അറിയിച്ചു.

Share This:

Comments

comments