ഡ​ബ്ല്യുസി​സി ഭാ​ര​വാ​ഹി​ക​ളെ “അ​മ്മ’ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചു.

0
545
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തെ എതിര്‍ത്ത വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ഭാരവാഹികളെ താരസംഘടനയായ “അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു. പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഓഗസ്റ്റ് എഴിന് കൊച്ചിയില്‍ വച്ച്‌ ചര്‍ച്ച നടത്താനാണ് തീരുമാനം.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള എതിര്‍ത്ത് മൂവരും കത്ത് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ യോഗത്തിന്‍റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളോട് കൂടിയാലോചിക്കാതെയുമാണ് “അമ്മ’ തീരുമാനം എടുത്തത്. കുറ്റാരോപിതനെ തിരിച്ചെടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയല്ല. നടപടി പുനപരിശോധിക്കണമെന്നും കത്തില്‍ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു.
വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന്  “അമ്മ’ പ്രസിഡന്‍റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ന്നു.

Share This:

Comments

comments