കെഎസ്‌ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി.

0
603
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്നും വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച കെഎസ്‌ആര്‍ഡിസി എംഡിയുടെ ഉത്തരവും ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും കോടതി ശരിവെച്ചു.

Share This:

Comments

comments