മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു.

0
610
ജോണ്‍സണ്‍ ചെറിയാന്‍.
ലക്‌നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവനീതാണ് (30) തന്റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയത്.
മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ മങ്കേഷ് കറിവെച്ചുകൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വാക്കു തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പുറത്തേക്ക് പോയ നവനീത് കൈത്തോക്കുമായി തിരികെ എത്തി ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
12 വര്‍ഷം മുമ്ബാണ് കര്‍ഷകനായ നവനീതും മങ്കേഷും തമ്മിലുള്ള വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ഐ.പി.സി.320 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത നവനീതിനെ കോടതി റിമാന്‍ഡ് ചെയ്തു.

Share This:

Comments

comments