സ്റ്റാർഗ്ലേസ് അവാർസിന്റെ ആഭിമുഖ്യത്തിൽ ‘സർഗ്ഗസന്ധ്യ 2018’ താരനിശ നോർത്ത് ഹ്യൂസ്റ്റണിൽ.

0
508
സെബാസ്റ്റ്യന്‍ ആന്‍റ്ണി.
നോർത്ത് ഹ്യൂസ്റ്റൺ: മലയാള സിനിമയിലെ പ്രശസ്ത നടൻ ജഗദീഷിന്റെ നേതൃത്വത്തിൽ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരും കലാകാരികളുമായി ‘സര്ഗ്ഗ സന്ധ്യ 2018’ താരനിശ സ്റ്റാര്ഗ്ലേസ് അവാർസിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ജൂലൈ 21ന് നോർത്ത് ഹ്യൂസ്റ്റണിലെ പ്രീത് ബാന്ഖ്വേറ്റ് ഹാളിൽ വച്ച് അരങ്ങേറുന്നു.
വലുതും ചെറുതുമായി മലയാളികളുടെ മനസ്സിൽ തങ്ങിനില്ക്കുന്ന ഒട്ടനവധി കലാസന്ധ്യകൾ അമേരിക്കന് മലയാളികൾക്ക് സമ്മാനിച്ച ത്രിവേണി മൂവീസാണ് ഈ പരിപാടിയുടേയും സംഘാടകൻ.
ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന സ്റ്റാർഗ്ലേസ് അവാർഡ്‌സ് ഡയറക്ടർ അനൂപ് ജനാർദ്ദനൻ AVA പ്രൊഡക്ഷൻസ് ചെയര്മാൻ അനൂപ് വാസവൻ നൽകിക്കൊണ്ട് നിർവഹിച്ചു. തുടർന്ന് അൻപതോളം സ്റ്റാര്ഗ്ലേസ് വെൽവിഷേർസ് ടിക്കറ്റ് ഏറ്റു വാങ്ങി.
ജഗദീഷ്, സുരഭി ലക്ഷ്മി, വിനോദ് കോവൂർ, നീതു, എന്നിവർക്കൊപ്പം ഗായിക രഞ്ജിനി ജോസ്, ഗായകന് സുനിൽ കുമാർ, കഴിഞ്ഞ അഞ്ചു വര്ഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200 ലേറെ എപ്പിസോഡുകള് പൂർത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പര് ഹിറ്റ് പ്രോഗ്രാമിന്റെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്മയത്തിന് ഒരേവേദിയില് ഒരുമിക്കുന്നു.
കോമഡിയും, നൃത്തവും സംഗീത മഴയിൽ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന ‘സര്ഗ്ഗ സന്ധ്യ 2018’ല് കേരളത്തിലെ പ്രമുഖ കീബോര്ഡ് പ്ലേയര് രജീഷിനോടൊപ്പം അമേരിക്കയില് നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സർഗ്ഗസന്ധ്യ 2018 ന്റെ ശബ്ദനിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര് ഫ്രാന്സിസ് ആയിരിക്കും.
പൂർണമായും സിനിമാ പ്രേമികളുടെ താല്പര്യപ്രകാരം ജനങ്ങൾനോമിനേറ്റ് ചെയ്തു ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന നൂറു ശതമാനം സുതാര്യമായ ഒരു ആഗോള സിനിമാ പുരസ്കാരം ആണ് സ്റ്റാർഗ്ലേസ്. എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഉള്ള സിനിമകളെ, കലാകാരന്മാരെ, കലാകാരികളെ ഒരു വേദിയില് ഒരേപോലെ പരിഗണിച്ച് പ്രോത്സാഹിപ്പിക്കുക അങ്ങിനെ അറിയപ്പെടാതെ പോകുന്ന പല റീജ്യണല് സിനിമാ സംരംഭങ്ങളെ ആഗോള തലത്തില് പരിചയപ്പെടുത്താന് വേദി ഉണ്ടാക്കുക. അതുപോലെ ആഗോള തലത്തിലെ സിനിമകളെയും കലാകാരന്മാരെയും കലാകാരികളെയുമെല്ലാം ഏറ്റവും യൂസര് ഫ്രെണ്ട്ലി ആയ രീതിയില് ഒരൊറ്റ വെബ് പോര്ട്ടലില് കൊണ്ടു വരികയുമാണ് തങ്ങള് സാധിക്കാന് ശ്രമിക്കുന്നതെന്ന് സ്റ്റാര്ഗ്ലേസ്സിനുവേണ്ടി പ്രസിഡന്റ് ഡൈജി ജിന്സണ് അറിയിച്ചു.
അബാകസ് ട്രാവൽസ്, ലിലാക് അസ്സിസ്റ്റെഡ് ലിവിംഗ്, ഫൈനാൻസിങ് ഓഫീസർ റിജു ആർ. സാം, കേരള തനിമ റസ്റ്റോറണ്ട് എന്നിവര് ആണ് ഗ്രാന്ഡ് സ്‌പോൺസർമാർ. പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ്
ത്രിവേണിമൂവീസ് ‘സർഗ്ഗ സന്ധ്യ 2018’ ലൂടെ മലയാളി പ്രേക്ഷകര്ക്ക് കാഴ്ചവെയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും :
ദർമിഷ അനുപ് (818)387-5604
ബ്രൂസ് ആന്റണി (818)2741-667
ജലാൽ അസീസ് (201)519-6320
ടിക്കറ്റുകൾ ഓൺലൈനിലും ലഭ്യമാണ്.
web: http://starglazeawards.com/houston
Venue: Preet Banquet Hall, 8306 Fairbanks, North Houston Rd, Houston, TX 77064
Date: July 21 Saturday 5.30 PM
web: www.starglazeawards.com

Share This:

Comments

comments