ഹിജാബ് ധരിക്കാതെ കിടപ്പു മുറിയില്‍ വച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത 18കാരി അറസ്റ്റില്‍.

0
769
ജോണ്‍സണ്‍ ചെറിയാന്‍.
ഇറാന്‍: ഹിജാബ് ധരിക്കാതെ കിടപ്പു മുറിയില്‍ വച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പതിനെട്ടുകാരി അറസ്റ്റില്‍. നൃത്തത്തിലൂടെ പ്രശസ്തയായ മദേ ഹോജാബ്രി എന്ന യുവ നര്‍ത്തകിയാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള മദേ ഹോജാബ്രി 300ഓളം നൃത്ത വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി തനിക്ക് തെറ്റ് പറ്റിയെന്ന തുറന്നുപറച്ചിലോടെ രംഗത്തെത്തി. ‘താന്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നില്ല ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. മറിച്ച്‌ തന്നെ പിന്തുടരുന്നവര്‍ക്ക് വേണ്ടിയാണ് . താന്‍ ചെയ്തത് പോലെ മറ്റുള്ളവരും ചെയ്യണമെന്ന് ഒരു തരത്തിലും ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ ഒരു ടീമിനൊപ്പവും ചേര്‍ന്നിട്ടില്ല, എനിക്ക് പരിശീലനവും ലഭിച്ചിട്ടില്ല. ഞാന്‍ ജിംനാസ്റ്റിക്‌സ് മാത്രമാണ് ചെയ്യുന്നത്’ എന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹോജാബ്രി വ്യക്തമാക്കി.
അതേസമയം അറസ്റ്റ് ചെയ്തതു മുതല്‍ നൂറുകണക്കിന് ആളുകളാണ് ഹോജാബ്രിയുടെ ഡാന്‍സിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഹോജാബ്രിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്ബാടുനുള്ള ആളുകള്‍ പ്രതിഷേധം നടത്തിയിരുന്നു.

Share This:

Comments

comments