മാപ്പ് നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്; മോഷണ മുതല്‍ കത്തിനൊപ്പം തിരികെ വെച്ച്‌ കള്ളന്റെ മാതൃക.

0
438
ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: ‘മാപ്പു നല്‍കുക… നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല…’ കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റില്‍ രാവിലെ കണ്ട കത്തിലെ വരികളാണ് ഇത്. ഒപ്പം കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു മോഷണം പോയ ഒന്നരപ്പവന്‍ മാലയും!
മധുകുമാറിന്റെ വീട്ടില്‍നിന്നു മോഷ്ടിച്ച സ്വര്‍ണം മാപ്പ് എഴുതിവച്ചു മോഷ്ടാവ് തിരിച്ചു നല്‍കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടുകാര്‍ ബന്ധു വീട്ടില്‍ ഒരു കല്യാണത്തിനു പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു.
തുടര്‍ന്ന് മധുകുമാര്‍ അമ്ബലപ്പുഴ പോലീസ് സ്‌റ്റേഷനിലെത്തി കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ഗേറ്റിനരികിലെത്തിയപ്പോഴാണ് മാപ്പു പറഞ്ഞുള്ള എഴുത്തിനൊപ്പം മാലയും കണ്ടത്. തുറന്നുനോക്കിയപ്പോഴാണ് അത് കള്ളന്‍ വെച്ചതാണെന്ന് അറിഞ്ഞത്. ഏതായാലും കത്തെഴുതി മോഷണ മുതല്‍ തിരിച്ചുനല്‍കിയ കള്ളന്‍ ഇപ്പോള്‍ ഹീറോയായി.

Share This:

Comments

comments