തിരുവനന്തപുരത്ത് ബൈക്കുകളുടെ മത്സരയോട്ടം,​ സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്.

0
300
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കവടിയാര്‍ – അമ്ബലംമുക്ക് റോഡില്‍ മത്സരയോട്ടം നടത്തിയ ബൈക്കിടിച്ച്‌ മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. പേരൂര്‍ക്കടയില്‍ നിന്നും മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകളിലൊന്നാണ് അപകടം ഉണ്ടാക്കിയത്. അതിവേഗത്തിലെത്തിയ ബൈക്ക് നര്‍മദ ജംഗ്ഷനില്‍ വച്ച്‌ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും പരിക്കേറ്റു. പൊലീസ് കേസെടുത്തു.
ബൈക്കുകളുടെ മത്സരയോട്ടം പലപ്പോഴും ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. അമിതവേഗം കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബൈക്കുകളുടെ നമ്ബര്‍ പ്ളേറ്റ് വ്യക്തമാകാത്ത തരത്തില്‍ എഴുതിയിരിക്കുന്നതിനാല്‍ തന്നെ കാമറയില്‍ കൃത്യമായി പതിയാറില്ല.

Share This:

Comments

comments