ജമ്മു-കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു.

0
445
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കുപ്‌വാരയിലെ സാദു ഗംഗാ വനമേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരനില്‍ നിന്നും എകെ47 തോക്കും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഭീകരനെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം ഷോപിയനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയും സൈന്യം കീഴ്‌പ്പെടുത്തിയിരുന്നു.

Share This:

Comments

comments