അക്കൽദാമയിൻ മക്കൾ . (കവിത)

0
996
ജോമോൻ ഒക്കലഹോമ.

വിടരാതടർന്നൊരെൻ സ്നേഹം
തേങ്ങലോടെഞാൻ നീക്കിവെച്ചു
തീക്കനൽപ്പോലെ യെരിയുമെൻ
വേദനയോരോന്നും പിന്നെനീ
കഥകളി രുപമായി മാറ്റിയപ്പോൾ
നിന്നുടെ സൃഷ്ട്ടാവാം എന്നുടെ ഗദ്ഗദം
അറിയാതെപോയല്ലോ പൊന്നോമനേ..
ച്ചോരച്ചുവപ്പിലും കൈപ്പിൻ കറുപ്പിലും
ആനന്തനൃത്തം നീയാടിയപ്പോൾ
കാണാതെപോയ നിന്നെത്തിരഞ്ഞുഞാൻ
ബാക്കിസഹസ്രത്തെയും വിട്ടെറിഞ്
പിൻപേവന്നല്ലോ നൽസഖിയായ്..
പൂക്കില്ലൊരിക്കലും കായ്ക്കില്ലെന്നും
മനുജഗണങ്ങൾ വിധിച്ചപ്പോഴും
അധരം നീറിഞാൻ വിളിക്കുന്നോമനേ
ഞാനാകുന്നവൻ ഞാനാകുന്നു
എന്നുടെ വാക്കുനീ തെറ്റിച്ചെങ്കിലോ
നീയുമക്കൽദാമതൻ സന്തതിയായിടുമെ

Share This:

Comments

comments