ചാരക്കേസ്​: നമ്പി നാരായണന്​ നഷ്ടപരിഹാരം നല്‍കണം; സുപ്രീംകോടതി.

0
574
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. സംശയത്തിെന്‍റ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ചാരക്കേസിന്‍റെ ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷണം വേണമെന്ന് സി.ബി.ഐയില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ എടുത്തത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന് ചോദിച്ച സുപ്രീംകോടതി, കേസ് വിധി പറയാനായി മാറ്റി.
കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്ബി നാരായണന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
തനിക്കെതിരെ കെട്ടിചമച്ച കേസിെന്‍റ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെന്‍റ ഭാവിയെയും ഐ.എസ്.ആര്‍.ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച്‌ രാജ്യത്തെ സേവിക്കാനെത്തിയ തെന്‍റ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിെന്‍റ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിെന്‍റ നടപടിക്കെതിരേയാണ് നമ്ബി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്ബി നാരായണന്‍റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

Share This:

Comments

comments