പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് ; മാപ്പപേക്ഷയുമായി എ.ഡി.ജി.പിയുടെ മകള്‍.

0
766
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസിലെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഒത്തുകളി തുടരുന്നു. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ അറിയിച്ചതായാണ് വിവരം.
എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് ഗവാസ്‌കര്‍ അറിയിച്ചു. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കര്‍ എ.ഡി.ജി.പിയുടെ അഭിഭാഷകനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Share This:

Comments

comments