സോമർസെറ്റ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.

0
541
സെബാസ്റ്റ്യന്‍ ആൻ്റണി.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ജൂലൈ 1 മുതല്‍ 8 വരേ നടന്ന മദ്ധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു.
ജൂലൈ എട്ടിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക്‌ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയകാരൻറെ നേതൃത്വത്തിൽ രൂപ പ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന ആഘോഷപൂര്‍ണ്ണമായ ദിവ്യ ബലിക്ക് ബഹുമാനപ്പെട്ട ഫാ. സിബി സെബാസ്റ്റ്യൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയകാരൻ, റവ.ഫാ.തോമസ് സുനിൽ എനേക്കാട്ട്, ഫാ.എഡ്വിൻ ജോൺ, ഫാ. പീറ്റർ അക്കനത്ത്, ഫാ.ഫിലിപ്‌ വടക്കേക്കര എന്നിവർ സഹകാർമികരായി.
ദിവ്യബലി മധ്യേ വാഷിങ്ടൺ ഡിവൈൻ മേഴ്‌സി ഹീലിംഗ് സെന്റർ വൈസ്.ചാൻസലർ റവ.ഫാ.തോമസ് സുനിൽ എനേക്കാട്ട് വചന ശുസ്രൂഷ നൽകി. ജീവിതത്തിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയിലും തലമുറകളായി വിശുദ്ധ തോമാശ്ലീഹായിലൂടെ പകർന്ന് ലഭിച്ച വിശ്വാസ ചൈതന്യം എങ്ങനെ കാത്തു സൂക്ഷിക്കാൻ കഴിയുമെന്ന് തങ്ങളുടെ ഏക മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ജീവിതാനുഭവസാക്ഷ്യത്തിലൂടെ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു. ഏതു ദുരന്തത്തിലും ദൈവ സാന്നിധ്യം കാണാൻ കഴിയുന്നതാണ് വിശ്വാസത്തിന്റെ അത്ഭുതം എന്നുകൂടി തന്റെ വചന സന്ദേശത്തിൽ ഇടവകാംഗങ്ങളെ ഉത്‌ബോധിപ്പിച്ചു.
ദിവ്യബലിയെ തുടർന്ന് സി.സി.ഡി പന്ത്രണ്ടാംക്ലാസ്‌ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം ബഹുമാനപ്പെട്ട വികാരി. ഫാ. ലിഗോറി നിർവഹിച്ചു. തുടര്‍ന്ന്‌ അടിമ സമര്‍പ്പണം, തിരുശേഷിപ്പ്‌ വണക്കം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ശ്രുതിമധുരമായി ആലപിച്ച ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.
ദേവാലയത്തിലെ മുഖ്യകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളീയ തനിമയില്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ ജോസഫ് ഫാതേഴ്സ് ടീം അംഗങ്ങളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു. മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്ടേമേളം (ശിങ്കാരിമേളം) ആഘോഷ ചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി.
ഈവര്‍ഷത്തെ തിരുനാള്‍ പത്ത്‌ കുടുംബങ്ങൾ ഒന്നിച്ചാണ് ഏറ്റെടുത്ത്‌ നടത്തിയത്. ജോർജ് സെബാസ്റ്റ്യൻ ആൻഡ് ബിന്ദു തെക്കേടം, ജെയിംസ് ആൻഡ് സരിത മാത്യു, ജോൺ ആൻഡ് ദീപ ഇലഞ്ഞിക്കൽ, ജോജി ആൻഡ് റോസ്‌ലിൻ മാത്യു, ജോസ് ജോർജ് ആൻഡ് ജിജി വടക്കുംമൂല, ലെസ്ലി ആൻഡ് സ്മിത മാളിയേക്കൽ, റോബിൻ ആൻഡ് ദീപ ജോർജ്, റോണി മാത്യു ആൻഡ് മമത പള്ളിവാതുക്കൽ,റോയ് ആൻഡ് ജോളി താടിക്കാരൻ,സതീഷ് ആൻഡ് ഹെതർ എന്നിവരായിരുന്നു പ്രസുദേന്ധിമാർ.
പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപനാശീര്‍വാദവും, തുടന്ന് അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി ജോസഫ് ആൻഡ് എൽസമ്മ ചാമക്കാലായിൽ,ജോനാഥൻ പെരുമ്പായിൽ, കുര്യൻ ആൻഡ് ആനി നെല്ലിക്കുന്നേൽ എന്നിവരെ വാഴിക്കുകയും ചെയ്തു.
തിരുനാളനോടനുബന്ധിച്ച്‌ ദേവാലയാങ്കണത്തിൽ ഒരുക്കിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളെ ഓര്‍മ്മപ്പെടുത്തി.
തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയും, തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന സംഘാടകരായ റോബിൻ ജോർജ്, ജിജീഷ് തോട്ടത്തിൽ, ജോനഥൻ പെരുമ്പായിൽ എന്നിവര്‍ നേതൃത്വം നല്‍കുകകയും ചെയ്‌തു.
തിരുനാള്‍ ആഘോഷങ്ങളിലും, തിരുകര്‍മ്മാദികളിലും സജീവമായി പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയകാരൻ, ട്രസ്ടിമാർ എന്നിവര്‍ നന്ദി അറിയിച്ചു.

വെബ്‌: www.stthomassyronj.org567891011

Share This:

Comments

comments