വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി.

0
334
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ പോലീസ് മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഇതുവരെ പോലീസ് നടത്തിയിരിക്കുന്ന അന്വേഷണം തൃപ്തികരമാണെന്ന് നിരീക്ഷിച്ചാണ് അഖിലയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കേസ് ഡയറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.
പോലീസുകാര്‍ തന്നെ പ്രതിയായ കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം പക്ഷപാതപരമായിരിക്കുമെന്നും കേസില്‍ പ്രതിയായ എല്ലാ പോലീസുകാര്‍ക്കെതിരേയും നടപടി ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഖില സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഈ ആരോപണങ്ങളെ തള്ളുന്ന നിലപാടാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

Share This:

Comments

comments