നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ.

0
535
ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: നിര്‍ഭയ കേസില്‍ പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. കീഴ്‌ക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
2013 സെപ്തംബറില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസ് ദില്ലി ഹൈക്കോടതി കഴിഞ്ഞ മെയ്‌യില്‍ ശരിവെച്ചിരുന്നു.കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിരുന്നു. മറ്റൊരു പ്രതിയായ ബസ് ഡ്രൈവര്‍ രാംസിംഗ് ജയിലിലെ സെല്ലില്‍ തന്നെ ആത്മഹത്യ ചെയ്തിരുന്നു.
2012 ഡിസംബര്‍ 16ന് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു.ബലാത്സംഗം ചെയ്തതിന് പുറമേ ക്രൂരമായി മുറിവേല്‍പ്പിച്ചായിരുന്നു കുറ്റവാളികള്‍ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ 16 ദിവസം കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

Share This:

Comments

comments