ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഇനി ഉത്തര്‍പ്രദേശിലെ നോയിഡയില്‍.

0
267
ജോണ്‍സണ്‍ ചെറിയാന്‍.
നോയിഡ: ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഇനി ഉത്തര്‍പ്രദേശിലെ നോയിഡയില്‍. ദക്ഷിണകൊറിയന്‍ കമ്ബനിയായ സാംസങ് ആണ് ഈ ഉത്തരേന്ത്യന്‍ നഗരത്തെ ലോകഭൂപടത്തിലേക്ക് എത്തിച്ചത്. ജൂലായ് ഒമ്ബതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയിനും ചേര്‍ന്ന് ഈ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യും.
4915 കോടി ചിലവിട്ട് ഒരു വര്‍ഷം കൊണ്ടാണ് നോയിഡ യൂണിറ്റ് പ്രവര്‍ത്തന സജ്ജമായത്.നിലവില്‍ 6.7 കോടി സ്മാര്‍ട്‌ഫോണുകളാണ് സാംസങ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇത് 12 കോടിയിലധികമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ സാംസങിന്റെ ഉത്പാദന ശേഷയുടെ പത്ത് ശതമാനം ഇന്ത്യയിലാണ്. പുതിയ പ്ലാന്റിലൂടെ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 50 ശതമാനമായി ഉയര്‍ത്താന്‍ സാംസങ് ലക്ഷ്യമിടുന്നു.രാജ്യവ്യാപകമായി അതിവേഗം ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും എണ്ണം കൂടിവരുന്ന ആവശ്യക്കാരെയെല്ലാം സംതൃപ്തരാക്കാനും ഇതുവഴി സാധിക്കുമെന്നും സാംസങ് പറഞ്ഞു. 15000 പേര്‍ക്ക് തൊഴിലവസരം ലഭിക്കാനും പുതിയ പ്ലാന്റ് വഴിയൊരുക്കും.

Share This:

Comments

comments