വൈക്കത്ത് സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു.

0
504
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈക്കത്ത് ഗവ. ബോയ്സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. ഇന്നു രാവിലെ എട്ടരയോടെയുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അമ്ബതുവര്‍ഷത്തില്‍ അധികം പഴക്കമുള്ള കെട്ടിടമാണിത്.
കെട്ടിടത്തില്‍ മുഴുവന്‍ സീലിങ് നടത്തിയിരിക്കുന്നതിനാല്‍ കാലപ്പഴക്കം മനസിലാക്കാനോ, ജീര്‍ണാവസ്ഥ കണ്ടുപിടിച്ചു അറ്റകുറ്റപ്പണികള്‍ നടത്തുവാനോ സാധിച്ചിരുന്നില്ല. സയന്‍സ് ലാബും, ഡസ്‌ക്, ബഞ്ച് തുടങ്ങിയവ സൂക്ഷിക്കുന്ന മുറിയുമാണ് നിലം പതിച്ചത്. കെട്ടിടം വീണത് ക്ലാസുകള്‍ തുടങ്ങുന്നത് മുമ്ബായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

Share This:

Comments

comments