ജനാധിപത്യ വൽകരണ ശ്രമങ്ങൾ നവ സാമൂഹിക പ്രസ്ഥാനങ്ങൾക്കേ സാധ്യമാകൂ : എസ് ഇർഷാദ് .

0
349
റബീ ഹുസൈന്‍ തങ്ങള്‍.
വടക്കാങ്ങര : അക്രമങ്ങളേയും അപരവൽകരണങ്ങളേയും സ്ഥാപനവൽകരിച്ചതാണ് ആധുനികതയുടെ ചരിത്രം. ഈ സംസ്കാരമാണ് നമ്മുടെ രാജ്യത്തും രാഷ്ട്രീയത്തിലും അക്രമങ്ങൾക്കും വിദ്വേഷങ്ങൾക്കും കാരണമാകുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് എസ് ഇർഷാദ്.
തങ്ങളിൽ നിന്നും വ്യത്യസ്തങ്ങളായതിനെ എല്ലാം അടിച്ചമർത്തുകയും ഇല്ലാതാക്കുകയും വേണമെന്ന ആധുനികതയുടെ യുക്തിയാണ് നമ്മുടെ രാഷ്ട്രീയം ഭരിക്കുന്നത്.വ്യത്യസ്തതകളെ ഉൾക്കൊള്ളൽ, അക്രമരാഹിത്യം, നൈതികത, സാഹോദര്യം തുടങ്ങിയ പുതിയ മൂല്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിനേ കാമ്പസുകളെ ജനാധിപത്യ വത്കരിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കാമ്പസ് ലീഡേഴ്‌സ് മീറ്റ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി ഹബീബ റസാഖ് അധ്യക്ഷത വഹിച്ചു.
രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ ട്രയിനർ അബുൽ ഖൈർ, സാബിഖ് മമ്പാട്, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസീർ ഇബ്രാഹിം, ജില്ല പ്രസിഡണ്ട് കെ.കെ അഷ്‌റഫ്, വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി, സെക്രട്ടറിമാരായ സൂഫിയ, ടി ആസിഫലി, അഫ്സൽ ഹുസൈൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ഖാദർ അങ്ങാടിപ്പുറം സമാപനം നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ഖാദർ അങ്ങാടിപ്പുറം സമാപനം നിർവഹിച്ചു.
———————–
ഫോട്ടോ കാപ്‌ഷൻ: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കാമ്പസ് ലീഡേഴ്‌സ് മീറ്റ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിൽ സംസ്ഥാന പ്രസിഡണ്ട് എസ് ഇർഷാദ് ഉദ്‌ഘാടനം ചെയ്യുന്നു.

Share This:

Comments

comments