കളിച്ചും ചിരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഇത്തിരിനേരം ഒത്തിരിസ്നേഹത്തോടെ സ്നേഹസല്ലാപം..

0
1076
ജയന്‍ കൊടുങ്ങല്ലൂര്‍.
സൗദിഅറേബ്യയിലെ ഔദ്യോഗിക ജീവിതത്തിലെ കാലാവധിപൂർത്തിയാക്കി മറ്റൊരു രാജ്യത്തേക്ക് ജോലിമാറിപോകുന്ന വെങ്കിടേശ്വരൻ നാരായൺ എന്ന വി.നാരായണൻ റിയാദിലെ മലയാളി പൊതുസമൂഹത്തിന്റെ സ്നേഹയാത്രയയപ്പു സമ്മേളേനങ്ങളിൽ ഒരു താരമായി മാറിയിരിക്കുന്നു.
റിയാദിലെ ക്ഷമ സ്ത്രീ കൂട്ടായ്‌മ ചെയർപെഴ്സൺ ആനി സാമുവലിന്റെ വസതിയിൽ സംഘടിപ്പിച്ച സ്നേഹസല്ലാപം നാരായനനന്‍സാറിനും കുടുംബത്തിനൊപ്പവും ഇത്തിരിനേരം ഒത്തിരി സ്നേഹാദരങ്ങളോടെ സംഘടിപ്പിച്ച യാത്രയയപ്പ് ശ്രദ്ധേയമായി ഉച്ചക്ക് രണ്ടുമണിക്ക് വിഭവസമൃദ്ധമായ സദ്യയോടുകൂടി ആരഭിച്ച സൗഹൃദ സല്ലാപം നാലരമണിക്കൂര്‍ ആടിയും പാടിയും ചോദ്യങ്ങള്‍ ചോദിച്ചും തീര്‍ത്തും വിത്യസ്തമായി.
ഔദ്യോഗിക ജീവിതം ആരഭിച്ച നാള്‍മുതല്‍ സൗദി അറേബ്യയിലെ മൂന്നുവര്‍ഷത്തെ അനുഭവങ്ങള്‍ വരെ അദ്ദേഹം സല്ലാപത്തില്‍ പങ്കുവെച്ചു. മുപ്പത് ലക്ഷത്തിൽ പരം ആളുകൾ ഉള്ള സൗദിയിൽ അവരുടെ പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കാനുള്ള സ്റ്റാഫുകൾ ഇല്ലായെന്നുള്ളവസ്തുത എല്ലാവര്ക്കും അറിയാം പക്ഷെ ഉള്ള സ്റ്റാഫുകൾ നന്നായി പ്രവർത്തിക്കുന്നു അത് വളണ്ടിയർമാരുടെ പ്രവർത്തനത്തിന് ഏറെ ഗുണകരമായിമാറ്റാൻ സാധിക്കുന്നു എംബസിയിലെ എല്ലാ വളണ്ടിയർമാരെയും സോഷ്യൽ വർക്കേഴ്സിനെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. റിയാദിൽ നിന്ന് പോയാലും നിങ്ങളുടെ സ്നേഹം എന്നും ഉണ്ടാകണം ജക്കാർത്തയിൽ എന്റെ വീടിന്റെ വാതിൽ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കും എന്ന് പറയാനും അദ്ദേഹം മറന്നില്ല .റിയാദിലെ അനുഭവങ്ങള്‍ താന്‍ എഴുതുന്ന പുസ്തകത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹ സല്ലാപത്തില്‍ പ്രിയ നാരായണന്‍ ,മകന്‍ ഹരി, എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം ,ജീവന്‍ ടി.വി സൗദി ബ്യൂറോ ചീഫ്‌ ഷംനാദ് കരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്ന , കെ.കെ.സാമുവല്‍ ഷാജഹാന്‍ കല്ലമ്പലം റിഷി ലതീഫ്‌ , വിക്കി സാമുവല്‍ ,വിപിന്‍ സാമുവല്‍ , സൽമാനുൽ ഫാരീസ്‌, ജിബിന്‍ ജോസ്, ,കുഞ്ഞ്ജു സി നായര്‍ ,സോണി കുട്ടനാട്, ജിമ്മി, ഹനീഫ ,ജോണ്‍സന്‍, ജോജി ,തുടങ്ങി ക്ഷമ സ്ത്രീ കൂട്ടായ്മയുടെ നേതാക്കള്‍ ആനി സാമുവല്‍ ,റെക്സി ജോര്‍ജ്‌, നജുമുന്നീസ ഷാജഹാന്‍, സിമി ജോണ്സന്‍, ജിന്‍സി വിപിന്‍ , ഫാത്തിമ ബീവി ,നയന ജിബിന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
ഫോട്ടോസ് 1 റിയാദ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രെട്ടറി വി.നാരായനനനും ഭാര്യ പ്രിയാനാരയനനും ജയന്‍ കൊടുങ്ങല്ലുരുമായി നടത്തിയ സ്നേഹസല്ലാപം പരിപാടിയില്‍
2 ചാരിറ്റി ഓഫ് പ്രവാസി മലയാളി ക്ഷമ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍ക്കും സുഹുര്‍ത്തുക്കല്‍കൊപ്പവും വി.നാരായണനും കുടുംബവും9

Share This:

Comments

comments