ഡാലസ് ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ വി.ബി.എസ് ജൂലൈ 16 മുതല്‍ .

0
963
 പി.പി. ചെറിയാന്‍.
കരോള്‍ട്ടണ്‍ (ഡാലസ്): ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ നേതൃത്വത്തില്‍ പ്രീകെ മുതല്‍ ഗ്രേഡ് എട്ടു വരെയുള്ള കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിക്കുന്നു. ഓള്‍ഡ് ഡന്റണ്‍ റോഡിലുള്ള (കരോള്‍ട്ടണ്‍) ചാപ്പലില്‍ ജൂലൈ 16 മുതല്‍ 21 വരെ നടക്കുന്ന ക്യാംപിലേക്ക് പ്രവേശനം സൗജന്യമാണ്.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വൈകിട്ട് 6.30 മുതല്‍ 8.45 വരെയാണ് വിബിഎസ്.സ്റ്റോറി ടൈം, കലാ കായിക വിനോദങ്ങള്‍, ഗാന പരിശീലനം, ബൈബിള്‍ പഠനം തുടങ്ങിയവ വിബിഎസ് ഉണ്ടായിരിക്കും. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ജാതിമത ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നതായും അറിയിപ്പില്‍ പറയുന്നു. വിവരങ്ങള്‍ക്ക്: ജെറി മോഡിയില്‍: 817 734 6991, ജോസ് പൊന്മനശ്ശേരി: 972 571 4226.

Share This:

Comments

comments